കാഞ്ഞങ്ങാട്: രാഷ്ട്രത്തെ തകർക്കാൻ ശ്രമിക്കുന്ന തീവ്രാദികളും ചില സംഘടനകളും ക്വട്ടേഷൻ സംഘമായി മാറിയെന്നും നിരോധിക്കപ്പെട്ട സംഘടനകളുടെ നേതാക്കൾ ഏതു രാഷ്ട്രീയപാർട്ടിയുടെ കൊടിപിടിച്ചാലും അവരുടെ പിന്നാലെ എൻ.ഐ.എ ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ബി.ജെ.പി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ദേശ രക്ഷ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട്, ഉദുമ, വെള്ളരിക്കുണ്ട്, നീലേശ്വരം, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നിന്ന് കണക്കിന് പ്രവർത്തകർ ദേശരക്ഷ സംഗമത്തിൽ അണിനിരന്നു. ജില്ല വൈസ് പ്രസിഡന്റ് എം. ബൽരാജ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കെ.പി പ്രകാശ് ബാബു, അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, ജില്ല സെൽ കോർഡിനേറ്റർ എൻ. ബാബുരാജ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി വിജയ് റായ്, സെക്രട്ടറിമാരായ എൻ. മധു, മനുലാൽ മേലത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങാളായ കൊവ്വൽ ദാമോദരൻ, എം. ഭാസ്‌കരൻ, കർഷകമോർച്ച ജില്ല പ്രസിഡന്റ്, കുഞ്ഞിക്കണ്ണൻ ബളാൽ, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് കെ. പ്രേംരാജ്, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് റോയ് ജോസഫ്, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമൻ, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് എൻ.കെ രാഹുൽ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി.വി ഷിബിൻ, എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ കയ്യാർ, എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് ടി.ഡി ഭരതൻ എന്നിവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ സ്വാഗതവും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് നന്ദിയും പറഞ്ഞു.