
പഴയങ്ങാടി:മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ചരക്ക് ലോറി പിലാത്തറ പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ ഭാസ്കരൻ പീടികക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസാരമായി പരിക്കേറ്റു. ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ നടക്കൽ പത്മനാഭന്റെ വീട്ട്മുറ്റത്തേക്ക് മറിയുകയായിരുന്നു.
വീട്ടുകാർ ആരും തന്നെ വീട്ടിൽ ഇല്ലാത്തത് കാരണം വൻദുരന്തമാണ് ഒഴിവായത്.നിസാരമായി പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഭാരമുള്ള ഇരുമ്പ് ദണ്ഡുകളാണ് ഉണ്ടായിരുന്നത്.കയറ്റത്തിൽ പിറകോട്ട് നീങ്ങിയ ലോറി റോഡ് സൈഡിൽ സ്ഥാപിച്ച ഇരുമ്പ് വേലിയും തകർത്താണ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.ഇരുമ്പ് ദണ്ഡുകൾ വീട്ട്മുറ്റത്ത് ചിതറിയ നിലയിലാണ്.