
കണ്ണൂർ: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. എന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. എങ്കിലും വിശദീകരണം നൽകും. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട് ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു.