charcha
അയറോട്ട് ഗുവേര വായനശാല പുസ്തകചർച്ച ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ ഡോ.വിനോദ്കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്യുന്നു

രാജപുരം: യുവ കഥാകൃത്ത് ഗണേശൻ അയറോട്ടിന്റെ പ്രഥമ കഥാസമാഹാരമായ 'പുതിയ പ്രഭാതങ്ങ'ളെ കുറിച്ച് അയറോട്ട് ചെഗുവേര വായനശാല പുസ്തകചർച്ച നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ. വിനോദ്കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കവിയും മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ പുഷ്പാകരൻ ബെണ്ടിച്ചാൽ മോഡറേറ്ററായി. കോടോം-ബേളൂർ (നോർത്ത്) നേതൃസമിതി കൺവീനർ സി. ചന്ദ്രൻ വേണുഗോപാൽ ചുണ്ണംകുളം, ബിന്ദു കൃഷ്ണൻ, അമ്പിളി, സച്ചിൻ ഗോപു, വിമല അരീക്കര, സുനിൽ പാറപ്പള്ളി എന്നിവർ പങ്കെടുത്തു. കഥാകൃത്ത് ഗണേശൻ അയറോട്ട് മറുപടി നൽകി. വായനശാല മുൻ സെക്രട്ടറി സി. ഗണേശൻ സ്വാഗതവും ലൈബ്രേറിയൻ സൗമ്യ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.