
കാഞ്ഞങ്ങാട്: തെരുവു വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ അഡ്വ. എൻ.എ ഖാലിദ് ഉദ്ഘാടനം ചെയ്തു. പാർലിമെന്ററി പാർട്ടി നേതാവ് കെ.കെ ജാഫർ അദ്ധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് കുഞ്ഞി, കെ. ബാലകൃഷ്ണൻ, സി.കെ. റഹ്മത്തുള്ള, രത്നാകരൻ, പ്രവീൺ തോയമ്മൽ, സിജു അമ്പാട്ട്, കെ.പി. മോഹനൻ, അബ്ദുൾ റഹ്മാൻ, കെ. കുഞ്ഞികൃഷ്ണൻ കൗൺസിലർമാരായ അഷറഫ്, ടി. മുഹമ്മദ് കുഞ്ഞി, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, വി.വി. ശോഭ, സി.എച്ച്. സുബൈദ, ആസ്മ, അനീസ ഹംസ, ഹസീന റസാഖ്, റസിയ ഗഫൂർ, ആയിശ അഷറഫ് എന്നിവർ പ്രസംഗിച്ചു. കെ.കെ ബാബു സ്വാഗതവും ടി.കെ.സുമയ്യ നന്ദിയും പറഞ്ഞു.