auto-convention-katakampa

കാഞ്ഞങ്ങാട്: പതിനഞ്ച് വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ പിൻവലിച്ച് ഓട്ടോ ഡ്രൈവർമാരെ പട്ടിണിയിലേക്ക് തള്ളിയിടുന്ന കേന്ദ്ര നയം പിൻവലിക്കണമെന്ന് ഓട്ടോ തൊഴിലാളി ലയന കൺവെൻഷൻ ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. എ.റഹിമാൻ, ടി.കെ.രാജൻ. കാറ്റാടി കുമാരൻ, ഗിരി കൃഷ്ണൻ: കെ.വി.ജനാദ്ദനൻ, വി.വി. രമേശൻ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സാബു അബ്രാഹാം സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പി.എ.റഹിമാൻ (പ്രസിഡന്റ്), കെ.ഉണ്ണി നായർ (സെക്രട്ടറി), ടി വി.വിനോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.