പഴയങ്ങാടി:കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാടായി കോളേജിൽ വീണ്ടും സംഘർഷം.ഇന്നലെ ഉച്ചയോടെ പ്രകടനമായി എത്തിയ കെ.എസ്.യു വിദ്യാർത്ഥികളാണ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യം ഉന്നയിച്ച് സംഘർഷം സൃഷ്ടിച്ചത്.പഴയങ്ങാടി പൊലീസ് എത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.തുടർന്ന് നടന്ന പി.ടി.എ മീറ്റിങ്ങിൽ പഴയങ്ങാടി സി.ഐ ടി.എൻ സന്തോഷ് കുമാർ കോളേജ് താൽക്കാലികമായി അടച്ചിടാൻ നിർദേശിക്കുകയായിരുന്നു. ഇത് അനുസരിച്ചാണ് കോളേജ് അനിശ്ചിതമായി അടച്ച് ഇട്ടതായി പ്രിൻസിപ്പാൾ ഇ.എസ്.ലത അറിയിച്ചത്.കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ രണ്ടുവീതം എസ്.എഫ്.ഐ രണ്ട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പഴയങ്ങാടി പൊലീസ് മൂന്ന് കേസുകളെടുത്തിട്ടുണ്ട്.