
കണ്ണൂർ: കണ്ണൂർവിമാനത്താവളത്തിലൂടെ പാൽപൊടിയിൽ സ്വർണം പൊടിച്ച് മിശ്രിതമാക്കി കടത്താനുള്ള യാത്രക്കാരന്റെ നീക്കം പിടിച്ചു. കർണാടക ഭട്ക്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നാണ് 215 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഡി. ആർ. ഐയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 11ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ദുബായിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ ഇയാളുടെ ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് സ്വർണം കണ്ടെത്തിയത്. സ്വർണമിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി കാരൈമൽ പൗഡർ, കോഫി ക്രീം പൗഡർ, സോഫ്റ്റ് ഡ്രിങ്ക് പൗഡർ എന്നിവയിൽ കലർത്തി അതിവിദഗ്ദ്ധമായിരുന്നു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് പതിനൊന്നുലക്ഷത്തോളം വിലവരും.