കാഞ്ഞങ്ങാട്: കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ നല്ല വ്യക്തി, നല്ല സമൂഹം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ്ദാന സമർപ്പണ ചടങ്ങും ഇശൽമേളയും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ: ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സുറൂർ മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം പാലക്കി സി. കുഞ്ഞാമദ് ഹാജി നിർവഹിച്ചു. ഇബ്രാഹിം ചെറുവത്തൂർ, പാലക്കി അബ്ദുൾ റഹിമാൻ ഹാജി, കെ.പി. ഹനീഫ എന്നിവർ സംസാരിച്ചു. സിദ്ദീഖ് ഹുദവി മുല്ലക്കൽ സ്വാഗതവും സി. കരീം നന്ദിയും പറഞ്ഞു.