av-ramakrishnan-anusmaran
എ വി രാമകൃഷ്ണനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട്: എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനവും അനുസ്മരണ സമ്മേളനവും എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എം. കുഞ്ഞമ്പാടി, കെ. വേണുഗോപാലൻ നമ്പ്യാർ, എം. ഹമീദ്ഹാജി, ടി. മുഹമ്മദ് അസ്ലം, പി.വി കുഞ്ഞിരാമൻ, അഡ്വ. രമാദേവി, കെ. നാരായണൻ, സിദിഖ് അലി മൊഗ്രാൽ, പ്രമോദ് കെ. റാം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദ് അലി കുമ്പള സ്വാഗതം പറഞ്ഞു.