തലശ്ശേരി: എരഞ്ഞോളി കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകനായ അരയാക്കണ്ടി രാജന്റെ 50 സെന്റ് സ്ഥലത്ത് നടത്തിയ കരനെൽ കൃഷിയിലും മുത്താറികൃഷിയിലും നൂറുമേനി.
കൊയ്ത്തുത്സവം എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വിജു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.വി. അജീഷ്, കൃഷി അസിസ്റ്റന്റ് മിനി ആച്ചിലാട്ട്, ലീഡ്സ് ഫീൽഡ് അസിസ്റ്റന്റ് കെ.പി. സീന എന്നിവർ സംസാരിച്ചു. മഞ്ഞൾ, ചേന, പയർ, തൊവര, കുമ്പളം, വഴുതിന എന്നീ കായ്ഫലങ്ങളും കൃഷി ചെയ്യുന്നുണ്ട്.
അടുത്ത വർഷം മുത്താറി, ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങളും ചോളവും കൃഷി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.