
തലശ്ശേരി: അന്തരിച്ച സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കേരള മാപ്പിള കലാ അക്കാഡമി ഏർപ്പെടുത്തിയ മഞ്ഞണിപൂനിലാ പുരസ്കാരത്തിന് മാസ്റ്ററുടെ പ്രഥമ ശിഷ്യൻ എ.എം. ദിലീപ് കുമാറെ തിരഞ്ഞെടുത്തതായി അക്കാഡമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.15,555 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം രാഘവൻ മാസ്റ്ററുടെ ജന്മദിനമായ ഡിസംബർ രണ്ടിന് സമ്മാനിക്കും.
വിവിധ മേഖലകളിൽ പ്രശസ്തരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി. ചാമിയാർ, അഫ്സൽ ഉൾപെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. തലശ്ശേരി കെ. റഫീഖ്, മട്ടന്നൂർ അലി, സുനിൽ കല്ലൂർ, കെ.കെ. അശ്റഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.