കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നൂർ മലബാർ ആശുപത്രിയുടെ സഹകരണത്തോടെ കണ്ണൂർ പ്രസ്‌ക്ലബിൽ മാധ്യമ പ്രവർത്തകർക്കായി നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിവിലേജ് കാർഡ് വിതരണം നൂർ മലബാർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സെയിദ് ഹാഷിം പ്രസ്‌ക്ലബ് ആരോഗ്യ കമ്മിറ്റി കൺവീനർ എ.കെ. ഹാരിസിന് നൽകി നിർവഹിച്ചു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ സെയിദ് ഉമെയിർ, മാനേജർ കെ.പി. ചന്ദ്രൻ, പ്രസ് ക്ലബ് ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് സബിന പദ്മൻ എന്നിവർ പ്രസംഗിച്ചു.