തളിപ്പറമ്പ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി കെ.പി.വി പ്രീതയെയും സെക്രട്ടറിയായി പി.കെ ശ്യാമളയെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. എം.വി ശകുന്തള, സി. രജനി, വി. സതി, ടി. ഷബ്ന (വൈസ് പ്രസിഡന്റ്), പി.പി ദിവ്യ, ടി.കെ സുലേഖ, വി.കെ പ്രകാശിനി, എ.കെ രമ്യ (ജോയിന്റ് സെക്രട്ടറി), പി. റോസ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ സമൂഹം ഉണരണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ സെക്രട്ടറി മറിയം ദവ്ള ഉദ്ഘാടനം ചെയ്തു. കെ.പി.വി പ്രീത അദ്ധ്യക്ഷയായി. അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി.കെ ശ്രീമതി, അഖിലേന്ത്യ കമ്മിറ്റി അംഗം കെ.കെ ശൈലജ, അസി. സെക്രട്ടറി എൻ. സുകന്യ, എം.വി സരള, പി.പി ദിവ്യ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ ശ്യാമള സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പൂക്കോത്തുനട, ചിറവക്ക്, സീതി സാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രകടനം നടന്നു.