ബിരിക്കുളം: ഗവർണർ നടത്തുന്ന ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബിരിക്കുളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ഭാസ്കരൻ അടിയോടി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എം. ശശിധരൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.വി രതീഷ്, ലോക്കൽ സെക്രട്ടറി വി. മോഹനൻ എന്നിവർ സംസാരിച്ചു.
രാജപുരം പൂടംകല്ലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സി.പി.ഐ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി. രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെ.എ പ്രഭാകരൻ, കെ. ജനാർദ്ദനൻ, എം. ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.