chira
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ചിറക്കല്‍ ചിറയുടെ ഉദ്ഘാടനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ചിറയുടെ ചുറ്റും ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വ്വവഹിക്കുന്നു കെ വി സുമേഷ് എം എല്‍ എ, രവീന്ദ്ര വര്‍മ്മ രാജ, തുടങ്ങിയവര്‍ സമീപം

വളപട്ടണം: നവീകരിച്ച ചിറക്കൽ ചിറയ്ക്ക് ചുറ്റും ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു. കെ.വി സുമേഷ് എം.എൽ.എ, രവീന്ദ്ര വർമ്മ രാജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഒ ചന്ദ്രമോഹൻ, ജയപാലൻ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായ ദീപാലങ്കാരം 27, 28 തീയ്യതികളിൽ രാത്രി 6.00 മുതൽ 9.30 വരെയുണ്ടാവും.

നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം 28 ന് വൈകീട്ട് അഞ്ചിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം തിരുവാതിരയും കലാപരിപാടികളും സ്ട്രീറ്റ് ലൈറ്റ് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് പരിപാടിയുമുണ്ടാവും.