കാഞ്ഞങ്ങാട്: നവീകരിച്ച ആലാമിപ്പള്ളി കുളവും പടന്നക്കാട്ടെ ചേരക്കുളവും മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. ആലാമിപള്ളി ബസ് സ്റ്റാൻഡിൽ മന്ത്രി രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.
സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളങ്ങളുടെ നവീകരണം നടത്തിയത്.
കാടുമൂടി മാലിന്യങ്ങൾ നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ അലാമിപ്പള്ളിയിലെ പൊതുകുളം നഗരസഭയുമായി സഹകരിച്ച് ജലസേചന വകുപ്പാണ് നവീകരിച്ചത്. 17 ലക്ഷം രൂപയാണ് പ്രവൃത്തിയുടെ അടങ്കൽ തുക. നഗരമധ്യത്തിൽ അലാമിപ്പള്ളി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കുളം സ്ഥിതിചെയ്യുന്നത്.
ഇ. ചന്ദ്രശേഖരൻ എം.എൽ എ അദ്ധ്യക്ഷനായി. ചെറുകിട ജലസേചനം എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി സഞ്ജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, കൗൺസിലർ വി.വി രമേശൻ, നവകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിനോജ് ചാക്കോ, കൗൺസിലർമാരായ എം. ബൽരാജ്, ഹസീന റസാഖ്, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹൻ, കെ.പി ബാലകൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ. മുഹമ്മദ് കുഞ്ഞി, സ്റ്റീഫൻ ജോസഫ് , പി.പി. രാജു, കരിം ചന്തേര, കുരിയാക്കോസ് പ്ലാപറമ്പിൽ, പി.പി. രാജു സംസാരിച്ചു. എം.കെ മനോജ് സ്വാഗതവും എ.പി സുധാകരൻ നന്ദിയും പറഞ്ഞു.