ksspu-sangamam-khd
കെ.എസ്.എസ്.പി.യു ചെമ്മട്ടംവയൽ യൂണിറ്റ് കുടുംബസംഗമം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ.എസ്.എസ്.പി.യു ) ചെമ്മട്ടംവയൽ യൂണിറ്റിന്റെ കുടുംബസംഗമം കാരാട്ട് വയൽ പെൻഷൻ ഭവനിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.വി.രാധാകൃഷ്ണൻ അടുത്തില പ്രഭാഷണം നടത്തി. മെഡിസിപ്പുമായി ബന്ധപ്പെട്ട് യൂണിയൻ ജില്ല ട്രഷറർ എസ്.ഗോപാലകൃഷ്ണൻ ക്ലാസെടുത്തു. കോമൻ കല്ലിങ്കൽ, എ.നാരായണൻ, നാരായണൻ പനത്തടി എന്നിവർ സംസാരിച്ചു.
മാധ്യമ പുരസ്‌കാരം നേടിയ എൻ.ഗംഗാധരൻ, ഗിന്നസ് ബുക്ക് റെക്കോഡ് നേടിയ ആരോമൽ തുടങ്ങിയവരെ ആദരിച്ചു. കെ.വി.കുഞ്ഞികൃഷ്ണൻ സ്വാഗതവും, വി.കെ.ശശിധരൻ നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികളും നടന്നു.