തലശ്ശേരി: അഞ്ചരക്കണ്ടിക്കടുത്തെ മമ്പറം റോഡിലെ മൈലുട്ടി മെട്ടയിൽ അന്താരാഷ്ട്ര വിപണിയിൽ 14ലക്ഷം വിലവരുന്ന എം.ഡി.എം.എയുമായി പിടിയിലായ പ്രതിയെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസസ് നടത്തിയ തിരച്ചിലിൽ പാതിരയാട് പൊയനാട് സ്വദേശി പി.പി ഇസ്മായിലാ (35)ണ് പിടിയിലാത്. ഇന്നലെ രാത്രി എക്‌സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 156.74ഗ്രാം എം.ഡി. എം. എയുമായി ഇസ്മയിൽ കസ്റ്റഡിയിലാവുകയായിരുന്നു. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.