ration
കാസർകോട് ജില്ല താത്കാലിക റേഷൻ ജീവനക്കാരുടെ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: റേഷൻ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും താത്കാലിക റേഷൻ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും കാസർകോട് ജില്ല താൽക്കാലിക റേഷൻ ജീവനക്കാരുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. ഹോസ്ദുർഗ് ബാങ്ക്ഹാളിൽ സി.ഐ.ടി.യു ജില്ലാസെക്രട്ടറി വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. എ.കെ.കെ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി എ. നടരാജൻ അദ്ധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.വി നാരായണൻ, കെ.പി തമ്പാൻ, ഇ. രാജേന്ദ്രൻ, എൻ. ഗോപി, എം. ദാമോദരൻ, കെ. രാജേന്ദ്രൻ, കെ. അശോകൻ, എ.ഇ അജേഷ്, വി. ശശിധരൻ, അബ്ദുള്ള എന്നിവർ സംസാരിച്ചു. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി. ശരത്ത് സ്വാഗതവും കെ. അശോകൻ നന്ദിയും പറഞ്ഞു.