bjp
ബി.ജെ.പി പദയാത്ര ഈസ്റ്റ് കൂറ്റേരിയിൽ സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ ഏരിയ പ്രസിഡന്റ് അശ്വതി മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: തൊഴിലുറപ്പ് പദ്ധതിക്കെതിരെ ഇടതുവലത് മുന്നണികൾ നടത്തുന്ന കുപ്രചാരണങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര തുകയ്ക്ക് തുല്യമായ സംസ്ഥാന വിഹിതം കൂട്ടിച്ചേർത്ത് തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. പുത്തൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഈസ്റ്റ് കൂറ്റേരിയിൽ സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ ഏരിയ പ്രസിഡന്റ് അശ്വതി മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കൈവേലിക്കൽ, കൊല്ലമ്പറ്റ, അരയാൽതറ, വരപ്ര, നവോദയ റോഡ് എന്നിവിടങ്ങളിൽ നൽകിയ സ്വീകരണയോഗത്തിൽ അഡ്വ. ജി. ഷിജിലാൽ, വി.പി. ഷാജി, കെ.കെ. ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി, കെ.സി. വിഷ്ണു, കെ.പി. സുജാത, കെ.സി. ജിയേഷ്, വിനീഷ് പുത്തൂർ, ജനകരാജ്, പ്രമോദ് ചെണ്ടയാട് എന്നിവർ സംസാരിച്ചു. ചെണ്ടയാട് നടന്ന സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വി.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.