പാനൂർ: ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം പാനൂർ ഹൈസ്‌കൂളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.സി ഹരിദാസൻ അദ്ധ്യക്ഷനായി. യു.വി രാമചന്ദ്രൻ രക്തസാക്ഷി പ്രമേയവും, എം. ചന്ദ്രൻ അനുശോചന പ്രമേയവുമവതരിപ്പിച്ചു. യു.വി രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. എം.സി ഹരിദാസൻ പതാക ഉയർത്തി. ഓട്ടോ - ടാക്സി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ശ്രീധരൻ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി. ശശി, ചെറുകിട മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ ബാബുരാജ്, മോട്ടോർ കോൺ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. ജയരാജൻ എന്നിവർ സംസാരിച്ചു. കെ.കെ സുധീർകുമാർ സ്വാഗതവും കെ. പ്രമോദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.സി ഹരിദാസ് (പ്രസിഡന്റ്), യു.വി രാമചന്ദ്രൻ (സെക്രട്ടറി), കെ. ബഷീർ (ട്രഷറർ).