medical

. മടിക്കൈ : ഹോസ്ദുർഗ് ജനമൈത്രി പോലീസ് മടിക്കൈ കാര്യക്കുന്നിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി ഏകദിന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ മുഖ്യാതിഥി ആയി . സബ്ബ് ഇൻസ്‌പെക്ടർ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ കെ വി പ്രമോദ്, കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി പ്രമോദ്, ഡോ നന്ദകുമാർ, എൻ രാഘവൻ, ജനമൈത്രി പിങ്ക് ബീറ്റ് ഓഫീസർ രമ്യ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി രാജൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ കെ നന്ദിയും പറഞ്ഞു.