
തളിപ്പറമ്പ്: കമ്മ്യൂണിസ്റ്റ് പാർട്ടി 1964ൽ പിളർന്നില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് ബദലായി വളരേണ്ട പാർട്ടിയായി സി.പി.ഐ മാറുമായിരുന്നുവെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എ.ആർ.സി മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നില്ലായിരുന്നെങ്കിൽ പ്രതിപക്ഷ പാർട്ടി സി.പി.ഐ ആകുമായിരുന്നു. ഹിന്ദു വൻകിട മുതലാളിമാർക്ക് സ്വത്തുക്കൾ ഉണ്ടാക്കിക്കൊടുക്കുന്ന ഏജൻസി പണിയെടുക്കുകയാണ് രാജ്യം ഭരിക്കുന്ന ബി.ജെ. പിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.പി.ബാ ലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കൗൺസിലംഗങ്ങളായ വേലിക്കാത്ത് രാഘവൻ, വി.വി.കണ്ണൻ, കോമത്ത് മുരളീധരൻ, മണ്ഡലം സെക്രട്ടറി പി.കെ.മുജീബ് റഹ്മാൻ, വി. ആയിഷ , അനിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.വി.നാരായണൻ സ്വാഗതവും എം.രഘുനാഥ് നന്ദിയും പറഞ്ഞു.