കാസർകോട്: ശമ്പള പരിഷ്കരണ റിപ്പോർട്ട് അട്ടിമറിച്ചുകൊണ്ട് ഉത്തരവിറക്കിയത് പുനഃപരിശോധിക്കണമെന്നതടക്കമുള്ള ആവശ്യമുയർത്തി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേർസ്, ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, കേരള വാട്ടർ അതോറിറ്റി പെൻഷനേർസ് ഓർഗനൈസേഷൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വിദ്യാനഗർ ഡിവിഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് ദേശീയ പ്രസിഡന്റ് പി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.സുധാകരൻ ജില്ലാ സെക്രട്ടറി കെ.വിനോദ്, പ്രസിഡന്റ് എസ്.ഗോവിന്ദ രാജ്, പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് കുമാരൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഹരിദാസ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി വി.ചന്ദ്രൻ,ബി.വി.പ്രിയേഷ് ,ബി.സുപ്രിയ തുടങ്ങിയവർ സംസാരിച്ചു. കെ. ഗിരീഷ് ബാബു സ്വാഗതവും കെ.രാഘവൻ നന്ദിയും പറഞ്ഞു.