
കാഞ്ഞങ്ങാട്: 61ാമത് ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് മുതൽ അഞ്ച് വരെ വെള്ളിക്കോത്ത് എം.പി.എസ്.ജി.വി.എച്ച്.എസിൽ നടക്കും.സ്റ്റേജിതര മത്സരങ്ങൾ 21 വേദികളിലും , സ്റ്റേജ് മത്സരങ്ങൾ എട്ട് വേദികളിലുമായി നടക്കും.
മൂന്നിന് വൈകീട്ട് അഞ്ച് മണിക്ക് ഉദ്ഘാടന സമ്മേളനം ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ സ്ഥാനത്ത് നിന്നും വിരമിക്കുന്ന കെ.വി പുഷ്പക്കും കലോത്സവ ലോഗോ തയ്യാറാക്കിയ ആശു കാഞ്ഞങ്ങാടിനും ഉപഹാരം നൽകും. വാർത്താസമ്മേളനത്തിൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വെള്ളിക്കോത്ത് സ്‌കൂൾ പ്രധാനാദ്ധ്യാപിക സരള ചെമ്മഞ്ചേരി, എ.ഇ.ഒ പി.കെ.സുരേഷ് , പി.ടി.എ പ്രസിഡന്റ് കെ. ജയൻ, മീഡിയ കമ്മിറ്റി കൺവീനർ വി.രേണുക, രാജേഷ് സ്‌കറിയ , കെ മീന , പി വി.ഗീത എന്നിവർ സംബന്ധിച്ചു.