കുറ്റ്യാടി : കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഇന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. വൈകിട്ട് 4 മണിക്ക് കുറ്റ്യാടി പഴയ ബസ്‌സ്റ്റാന്റ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നാട്ടിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജനറൽ കൺവീനർ ഹാഷിം നമ്പാട്ടിൽ കൺവീനർമാരായ സുബൈർ പി കുറ്റ്യാടി, മുനീർ.കെ.പി, ജമാൽ പാറക്കൽ എന്നിവർ അറിയിച്ചു. പരിപാടിയിൽ പ്രമുഖ ചിത്രകാരൻമാർ പങ്കെടുക്കും.