വടകര: കർണ്ണാടക സൈബർകാട്ടെ യിലെ കാജര ഹള്ളി വന ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ വന ദുർഗ്ഗയുടെ ഫലക ചിത്രം തീർത്ത് ശ്രദ്ധേയമായിരിക്കുകയാണ് വടകരയിലെ ചിത്രകാരന്മാർ. കാജര ഹള്ളി വന മേഖലയിൽ അഞ്ച് നൂറ്റാണ്ടിലേറെ കാലത്തെ പഴക്കം ഉള്ള ക്ഷേത്രത്തിൽ വന ദുർഗ്ഗയുടെ കരിങ്കൽ പാദ പ്രതിഷ്ഠയായിരുന്നു ആരാധിച്ചിരുന്നത്. നാട്ടുകാരുടെ ആഗ്രഹപ്രകാരമാണ് വടകരയിലെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ദേവീ സ്വരൂപം ചിത്രീകരിക്കപ്പെടുന്നത്. വടകരയിലെ വൃതാനുഷ്ഠാനത്തോടെ ക്ഷേത്ര അഗ്രശാലയിൽ താമസിച്ചായിരുന്നു പരമേശ്വരി ചിത്രരചന . ചായില്ല്യം, മനയോല, അരുതാരം, നീലം കരി പോലുള്ള പ്രകൃതി ജന്യ വസ്തുക്കൾ ഉപയോഗിച്ചാണ് ചിത്ര രചന നടത്തിയത്. ഏറാമലയിലെ ജഗദീഷ് പാലയാട്ടിന്റെ നേതൃത്വത്തിൽ ചിത്രകാരന്മാരായ ചോമ്പാലയിലെ ബിജോയ് കരേതയ്യിൽ , ചോറോട് ഈസ്റ്റ് ലെ ഷിബുരാജ് മലയിൽ എന്നിവർ ചിത്രം തീർത്തത്. കേരള ചുമർ ചിത്ര ശൈലിയിൽ ധ്യാന ശ്ലോകം അടിസ്ഥാനമാക്കിയും പ്രകൃതി വർണ്ണങ്ങളുമാണ് ഉപയോഗിച്ച് പ്ലാവിൻ പലകയിലാണ് പരമ്പരാഗതശൈലിയിൽ ചിത്രം പൂർത്തീകരിച്ചത്. ചിത്രത്തിന്റെ നേത്രോന്മീലനം ദേവസ്ഥാന ചെയർമാൻ നിരഞ്ജൻ ഹെഗ്‌ഡെ നിർവ്വഹിച്ചു. തുടർന്ന് ആയിരക്കണക്കിന് ആളുകളുടെയും ബൊമ്മകളുടെയും വാദ്യ മേള ങ്ങളുടെയും അകമ്പടിയോടെ ഫലക ചിത്രരഥയാത്ര നടന്നു.