news
നായയുടെ കടിയേറ്റ റാം കുറ്റ്യാടി ആശുപത്രിയിൽ

കുറ്റ്യാടി: തൊട്ടിൽപ്പാലം ടൗണിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ, കർണാടക സ്വദേശി റാം എന്നിവർക്കാണ്ഇന്നലെ രാവിലെ നായയുടെ കടിയേറ്റത്. മുഖത്തുംകണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജിലും, റാമിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.തൊട്ടിൽ പാലം ടൗണിൽ ധാരാളം വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർ എത്തിപെടുന്ന സമയമായതിനാൽ അക്രമകാരിയായ നായയെ നാട്ടുകാർ അടിച്ച് കൊല്ലുകയായിരുന്നു. തൊട്ടിൽപ്പാലം ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് തെരുവ് നായ്ക്കളയും ഈ നായ കടിച്ചതാണ് സമീപവാസികൾ പറഞ്ഞു. രണ്ട് പേരെ കടിച്ച നായക്ക് ഭ്രാന്തിളകിയതാണോ എന്ന് പരിശോധന നടത്തണമെന്ന് ടൗണിലെ ടാക്സി തൊഴിലാളികളും വ്യാപാരികളും ആവശ്യപെട്ടു.