ബാലുശ്ശേരി: പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കരുത്തോടെ മുന്നേറുന്നതിനുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കുന്ന ആർച്ച സ്വയംരക്ഷാ പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കമായി. പൊലീസ് വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ പെൺകുട്ടികൾക്കൊപ്പം അവരുടെ അമ്മമാർക്കും പരിശീലനം നൽകുന്നു.
കോഴിക്കോട് റൂറൽ പൊലീസ് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ ഷീജ.വി.വി, ബിന്ദു.വി, ജീജ.കെ.വി, ബിൻസി.കെ.കെ എന്നിവരാണ് പരിശീലനം നൽകുന്നത്. പ്രിൻസിപ്പൽ ടി.പി.ദിനേശൻ, പ്രോഗ്രാം ഓഫീസർ സി.എം.ഹരിപ്രിയ, നന്ദന.എ, പ്രീതിക.പി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.