കോഴിക്കോട്: പിങ്ക് ഒക്‌ടോബറിന്റെ ഭാഗമായി എരഞ്ഞിപ്പലം മലബാർ ഹോസ്പിറ്റലും നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടും സംയുക്തമായി 1-ാം മുതൽ 31-ാം വരെ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ സ്തനാർബുദ പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കാൻസർ രോഗ വിദഗ്ധൻ ഡോ. കെ.വി. ഗംഗാധരൻ, മലബാർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. മിലി മണി, സി.ഇ.ഒ. ഡോ.കോളിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ റെഡിസൻസ് അസോസിയേഷനുകളും കോളേജുകളും മറ്റും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. വിവരങ്ങൾക്ക് : 95440 63336