കുന്ദമംഗലം: കട്ടാങ്ങലിൽ സമാന്തര ലോട്ടറി വിൽപ്പന നടത്തിയ നാല് പേരെ കുന്ദമംഗലം പൊലീസ് പിടികൂടി. മുക്കം സ്വദേശികളായ അഭിനവ്(20), വിജിൻ (19), അലി (47),രാജീവ് (37 ) എന്നിവരാണ് പിടിയിലായത്. മൂന്ന് കടകളിൽ നിന്നായാണ് ഇവരെ പിടികൂടിയത്. മൊബൈൽ ഫോണുകളും, പണവും മൂന്നക്ക നമ്പർ കുറിച്ചിട്ട പേപ്പറുകളും കുന്ദമംഗലം പൊലീസ് പിടിച്ചെടുത്തു. കുന്ദമംഗലം സ്റ്റേഷൻ എച്ച്.ഒ യൂസഫ് നടുതറമ്മൽ, എസ്.ഐ.അഷ്‌റഫ്, ജിബിൻ ഫ്രഡ്‌ഡി, എസ് ഐ അബ്‌ദുറഹ്‌മാൻ, സി പി ഒ മാരായ പ്രമോദ്, കൃഷ്ണൻകുട്ടി,വിശോബ് ലാൽ, ജംഷീർ, വിപിൻ ഷാജഹാൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.