ബാലുശ്ശേരി: വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ കർമ്മ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. വി ദ്യാലയങ്ങളിലും വാർഡുകളിലും ബോധവത്ക്കരണം നടത്താൻ തീരുമാനിച്ചു. നവംബർ ഒന്നു വരെയുള്ള കർമ്മ പദ്ധതികൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹരീഷ് ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസ് ക്ലാസെടുത്തു. എക്സൈസ് ഓഫീസർ അഭിഷ, കൃഷ്ണൻ, പഞ്ചായത്തംഗം ആർ.സി.സിജു, ഷിബിൻ കണ്ടോത്ത്, രവി, നൗഫൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.മുഹമ്മദ് ലുഖ‌്മാൻ സ്വാഗതവും ബിജു കുന്നുമ്മൽ നന്ദിയും പറഞ്ഞു.