മുക്കം: കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ പൂർവ വിദ്യാർത്ഥികൾ നടത്തുന്ന "കുന്നോർമ 2004" സംഗമത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണാർത്ഥം ഗാന്ധിജയന്തി ദിനത്തിൽ എരഞ്ഞിമാവിൽ നിന്ന് കൊടിയത്തൂരിലേക്ക് മാരത്തോൺ നടത്തും. എല്ലാ ബാച്ചിലെയും പാട്ടുകാർ സംഗമിക്കുന്ന പാട്ടുകൂട്ടം16 ന് ചെറുവാടി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. മുൻകൂട്ടി പേരു നൽകിയ 200 പേർ പങ്കെടുക്കുന്ന മാരത്തോൺ 3.30ന് മുക്കം സി.ഐ പ്രജീഷ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ എസ്.കെ.സിദ്ദീഖ്, സൽമാൻ ചെറുവാടി, നിയാസ് ചെറുവാടി, എൻ.പി.മൻസൂർ, ഷംസുദ്ദീൻ മാട്ടുമുറി, നാസർ താത്തൂർ എന്നിവർ പങ്കെടുത്തു.