വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം റസിഡൻഷ്യൽ ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റ് നിർമിച്ച ഫ്രീഡം വാൾ പ്രിൻസിപ്പൽ പി.കെ.കൃഷ്ണദാസ് അനാച്ഛാദനം ചെയ്തു. വാഗൺ ട്രാജഡി പ്രമേയം ആക്കിയ പെയിന്റിംഗ് ചെയ്തത് പ്ലസ്ടു വിദ്യാർത്ഥികളായ നിവേദും ഷാരോണും ചേർന്നാണ്. പെയിന്റിംഗ് സ്കൂൾ കാമ്പസിൽ സ്ഥാപിച്ചു. പെയിന്റിംഗ് നടത്തിയ നിവേദ്, ഷാരോൺ എന്നീ വിദ്യാർത്ഥികളെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.കെ.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ പി.കെ പ്രശാന്ത് സ്വാഗതവും, പി.ഇസ്മയിൽ നന്ദിയും പറഞ്ഞു.