art
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ഷിറിൻ റെഫിയുടെ ഖയാൽ പെയിന്റിംഗ് എക്‌സിബിഷനിൽ നിന്ന്.

കോഴിക്കോട്: യുവ ചിത്രകാരിയും ഇന്റീരിയർ ഡിസൈനറുമായ ഷിറിൻ റെഫിയുടെ ഖയാൽ പെയിന്റിംഗ് എക്‌സിബിഷന് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. അക്രലിക്കും ഓയിൽ പെയിന്റും ഉപയോഗിച്ച് ചെയ്ത പെയിന്റിംഗുകൾ ഓരോന്നും വേറിട്ടുനിൽക്കുന്നവയാണ്. ചന്ദ്രിക മുൻ എഡിറ്റർ സി.കെ താനൂരിന്റെ മകളായ ഷിറിന്റെ മൂന്നാമത് സോളോ എക്‌സിബിഷനാണിത്. പ്രദർശനം പ്രശസ്ത ചിത്രകാരി കബിതാ മുഖോപാദ്ധ്യായ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ പോൾ കല്ലാനോട്, കമാൽ വരദൂർ, നവാസ് പൂനൂർ, സ്മൃതി പരുത്തിക്കാട്, പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ്ഖാൻ, കെ.എ സെബാസ്റ്റ്യൻ, കെ.എ.റഫീഖ്, സലിം കുരിക്കളകത്ത്, ഫാത്തിമ ബിഷാറ എന്നിവർ സംബന്ധിച്ചു. എക്‌സിബിഷൻ ആറാംതീയതി സമാപിക്കും.