b-00-k
പ്രേംജിത്ത് ചോമ്പാലയുടെ കഥാ സമാഹാരം യഥേഷ്ടം ഞാൻ വി ആർ സുധീഷ് ആയിഷ ഉമ്മറിനു കൈമാറി പ്രകാശനം ചെയ്യുന്നു

വടകര: പ്രേംജിത്ത് ചോമ്പാലയുടെ ആദ്യ കഥാ സമാഹാരം 'യഥേഷ്ടം ഞാൻ ' സാഹിത്യകാരൻ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പുസ്തകം ഏറ്റുവാങ്ങി. ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ തന്റെ തൂലികയിലൂടെ വരച്ചു കാണിക്കാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ടെന്ന് വി.ആർ.സുധീഷ് പറഞ്ഞു. വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രേംജിത്ത് ചോമ്പാല തിരക്കഥയും സംവിധാനവും നിർവഹിച്ച രണ്ട് ഷോർട്ട് ഫിലിമുകളുടെ ലോഞ്ചിംഗ് കാഞ്ചനമാല നിർവഹിച്ചു. ചലച്ചിത്ര നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ ചലച്ചിത്ര നടി കലാഭവൻ നന്ദന എന്നിവർ മുഖ്യാതിഥികളായി. പ്രേംജിത്ത് ചോമ്പാല മറുപടി പ്രസംഗം നടത്തി.