കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് വോളി ഫ്രൻസ് ഗ്രൗണ്ടിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം കെ.വി.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല സ്‌കൂൾ ഗെയിംസ് അസോ. സെക്രട്ടറി എ.കെ.മുഹമ്മദ് അഷ‌്റഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ കേരള വോളിബോൾ ടീം കോച്ച് ടി.കെ.രാഘവൻ നായർ, കേരള വോളിബോൾ വോളി ക്ലബ് പ്രസിഡന്റ് ദേവദാസൻ നെല്ലിക്കൽ, ടി.ദിനേശ് കുമാർ, പി.രാഹുൽ, കെ.ദീപേഷ് എന്നിവർ പ്രസംഗിച്ചു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പയമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്‌കൂളും കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂളും ഫൈനലിലെത്തി. സീനിയർ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കുന്ദമംഗലം എച്ച്.എസ്.എസും പയമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്‌കൂളുമാണ് ഫൈനലിലെത്തിയത്.