കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരിക്കെതിരെ സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യാനും ജനകീയ ജാഗ്രത സമിതി ചേരാനും തീരുമാനിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സർവ്വദമനൻ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. പി.ശിവപ്രസാദ്, ഉദയകുമാർ, പി.തങ്കമണി, വി.പി.സുരേഷ് കുമാർ,സീനഭായ് എന്നിവർ പ്രസംഗിച്ചു.