avikkal
ആ​വി​ക്ക​ൽ​തോ​ട് ​സ​മ​ര​സ​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ ​മേ​ധാ​പ​ട്ക​ർ​ ​ആ​വി​ക്ക​ൽ​ ​സ​മ​ര​ഭൂ​മി​യി​ലെ​ത്തി​യ​പ്പോ​ൾ.

കോ​ഴി​ക്കോ​ട്:​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ആ​വി​ക്ക​ൽ​ ​മലി​ന ജല സംസ്കരണ​ ​പ്ലാ​ന്റ് ​വി​രു​ദ്ധ​ ​സ​മ​ര​ത്തി​ന് ​പു​തി​യ​ ​മു​ഖം.​ ​പ​ദ്ധ​തി​യു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്ന് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​ണ​യി​ടു​മ്പോ​ൾ​ ​ആ​വി​ക്ക​ലി​ൽ​ ​നി​ന്ന് ​പ്ലാ​ന്റ് ​മാ​റ്റും​ ​വ​രെ​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റു​ക​യി​ല്ലെ​ന്ന​ ​ഉ​റ​ച്ച​നി​ല​പാ​ടി​ലാ​ണ് ​സ​മ​ര​സ​മി​തി.​ ​സ​മ​രം​ ​ശ​ക്ത​മാ​ക്കു​ന്നി​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​മു​ഖ​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ ​മേ​ധാ​പ​ട്ക​റെ​ ​ഇ​ന്ന​ലെ​ ​സ​മ​ര​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വേ​ദി​യി​ലെ​ത്തി​ച്ചു.​ ​സ​മ​ര​ക്കാ​രും​ ​നാ​ട്ടു​കാ​രു​മ​ട​ക്കം​ ​നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​അ​വ​രെ​ ​കേ​ൾ​ക്കാ​നെ​ത്തി​യ​ത്.​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​വും​ ​ബീ​ച്ചും​ ​പ​രി​സ​ര​വു​മെ​ല്ലാം​ ​അ​വ​ർ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​
വി​ക​സ​ന​ ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം​ ​ജ​ന​പ​ക്ഷ​ത്ത് ​നി​ന്നാ​വ​ണ​മെ​ന്ന് ​മേ​ധാ​പ​ട്ക​ർ​ ​പ​റ​ഞ്ഞു.​ ​ജ​ന​ങ്ങ​ളെ​ ​കേ​ൾ​ക്കു​ക​യും​ ​അ​വ​രു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ടു​ത്ത​റി​യു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​ഇ​ത്ത​രം​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​വി​ല്ല.​ ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​നി​ര​വ​ധി​യാ​യ​ ​ജ​ന​കീ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ന​ട​ത്തു​ന്ന​വ​രാ​ണ് ​ഇ​ട​തു​പ​ക്ഷം.​ ​പ​രി​സ്ഥി​തി​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​വ​ന​ന​ശീ​ക​ര​ണം,​ ​പു​ഴ​യും​ ​തോ​ടു​ക​ളും​ ​കൈ​യ്യേ​റ​ൽ,​ ​മ​റ്റ് ​സാ​മൂ​ഹി​ക​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ലെ​ല്ലാം​ ​ഇ​ട​തു​പ​ക്ഷം​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​പെ​രു​മാ​റാ​റു​ണ്ട്.​ ​പ​ക്ഷേ​ ​ഇ​വ​രു​ടെ​ ​പ്ര​ശ്ന​ത്തോ​ട് ​മാ​ത്രം​ ​എ​ന്തു​കൊ​ണ്ടാ​ണ് ​മു​ഖം​തി​രി​ക്കു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​വു​ന്നി​ല്ല.​ ​കെ​-​റെ​യി​ൽ​ ​പോ​ലു​ള്ള​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​ഇ​ത്ത​ര​മൊ​രു​ ​സ​മീ​പ​ന​മാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ഇ​ത്ത​ര​ത്തി​ൽ​ ​നി​ല​വി​ൽ​ ​വ​ന്ന​ ​മാ​ലി​ന്യ​ ​നി​ർ​മാ​ർ​ജ​ന​ ​പ്ലാ​ന്റു​ക​ളു​ണ്ടാ​ക്കി​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നാം​ ​നേ​രി​ൽ​ ​ക​ണ്ട​താ​ണ്.​ ​മ​ലി​ന​ജ​ലം​ ​ക​ട​ലി​ലേ​ക്ക് ​ഒ​ഴു​ക്കി​വി​ടു​മ്പോ​ൾ​ ​അ​ത് ​പ​രി​സ​ര​വാ​സി​ക​ൾ​ക്കും​ ​പ​രി​സ്ഥി​തി​ക്കു​മു​ണ്ടാ​ക്കു​ന്ന​ ​ദോ​ഷ​ങ്ങ​ൾ​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​സീ​വേ​ജ് ​ട്രീ​റ്റ്‌​മെ​ന്റ് ​പ്ലാ​ന്റ് ​പോ​ലു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ക്കൊ​ന്നും​ ​താ​നെ​തി​ര​ല്ല.​ ​അ​തേ​സ​മ​യം​ ​അ​തെ​ല്ലാം​ ​അ​താ​ത് ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജ​ന​ങ്ങ​ളെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യും​ ​അ​ത് ​മ​ന​സി​ലാ​ക്കി​യു​മാ​വ​ണം.​ ​വാ​ർ​ഡ് ​സ​ഭ​ക​ളി​ൽ​ ​ഉ​യ​രു​ന്ന​ ​നേ​രി​യ​ ​എ​തി​ർ​ ​ശ​ബ്ദ​ങ്ങ​ളെ​പ്പോ​ലും​ ​പ​രി​ഗ​ണി​ക്ക​ണം.​ ​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​ജീ​വ​ൻ​ ​മ​ര​ണ​ ​സ​മ​ര​ങ്ങ​ളു​ടെ​യൊ​ന്നും​ ​ആ​വ​ശ്യ​മു​ണ്ടാ​കി​ല്ലെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​സി.​ആ​ർ.​ ​നീ​ല​ക​ണ്ഠ​ൻ,​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​ചേ​ലി​യ,​ ​സ​ഫ​റി​ ​വെ​ള്ള​യി​ൽ,​ ​എം.​കെ.​ ​ഹം​സ,​ ​കൗ​ൺ​സി​ല​ർ​ ​സൗ​ഫി​യ​ ​അ​നീ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.പ്ര​ദേ​ശ​ത്തെ​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​ഫു​ട്‌​ബോ​ൾ​ ​താ​ര​ങ്ങ​ൾ​ക്ക് ​സ​മ​ര​സ​മി​തി​ ​അം​ഗ​മാ​യ​ ​മ​സ​റു​ ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്ത​ ​ജെ​യ്സി​ ​മേ​ധാ​പ​ട്ക​ർ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​സ​മ​ര​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ദാ​വൂ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ക​ൺ​വീ​ന​ർ​ ​ഇ​ർ​ഫാ​ൻ​ ​ഹ​ബീ​ബ് ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​ജ്യോ​തി​ ​കാ​മ്പു​റ​ത്ത് ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​സ​മ​ര​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​ത​ൽ​ഹ​ത്ത് ​വെ​ള്ള​യി​ൽ,​ ​ബ​ഷീ​ർ​ ​പ​ണി​ക്ക​ർ​ ​റോ​ഡ്,​ ​സി.​പി.​ ​മു​ഹ​മ്മ​ദ്,​ ​ഹ​ർ​ഷ​ൻ​ ​കാ​മ്പു​റം,​ ​മ​സ​റു,​ ​ലെ​ത്തീ​ഫ്,​ ​ഗ​ഫൂ​ർ,​ ​ജി​ത്തു​ൻ​ ​രാ​ജ് ,​ ​അ​ബൂ​ബ​ക്ക​ർ​ ​തോ​പ്പ​യി​ൽ​ ​എ​ന്നി​വ​രും​ പ​ങ്കെ​ടു​ത്തു.

പ്ലാന്റുമായി മുന്നോട്ടെന്ന് കോർപ്പറേഷൻ

കോഴിക്കോട്: ജനകീയ സമരം ശക്തമാവുമ്പോഴും ആവിക്കൽ മലിന്യ നിർമാർജന പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് കോർപ്പറേഷൻ. അടുത്ത മാർച്ചിൽ നിർമാണം തുടങ്ങിയില്ലെങ്കിൽ പദ്ധതി ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെടുത്തി 139.5കോടി വകയിരുത്തിയാണ് ആവിക്കലിലും കോതിയിലും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കോതി നിവാസികൾ പ്ലാന്റിനെതിരെ കോടതിയിൽ പോയി. വിധി കാത്തിരിക്കുകയാണ്. ആവിക്കലിൽ പ്രക്ഷോഭവും. ഇരുപ്രദേശങ്ങളിലെയും മലിനജല നിർമാർജനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ അവർ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാണിത്. പക്ഷെ രണ്ടിടത്തും ചില തത്പര കക്ഷികൾ പദ്ധതിക്ക് തടസമിടുകയാണ്. പല രീതിയിലും വിശദീകരണങ്ങൾ നടത്തി. സൗഹാർദ്ദ ചർച്ചകളെല്ലാം മുടക്കുന്നു. മേധാപട്കറെപ്പോലെ സമുന്നതയായൊരു നേതാവ് ഇത്തരമൊരു പ്ലാന്റിനെതിരെ രംഗത്തുവരുമ്പോൾ അതിന്റെ യാതാർത്ഥ്യം മനസിലാക്കണമായിരുന്നെന്നും കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ പറഞ്ഞു.