വടകര: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ രണ്ടാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ഉപവാസസമരം എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. നിജിൻ അദ്ധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന സമിതി ചെയർമാൻ പി. ബാബുരാജ്,സി.ആർ നീലകണ്ഠൻ,ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ്, ശൈവപ്രസാദ്, മാരിയ അബു, രാമചന്ദ്രൻ വരപ്രത്ത്, ജിശേഷ് കുമാർ, സിന്ധു ജെയിംസ്, റോസ്‌ലിൻ ഫിലിപ്പ്, സതീശൻ കുരിയാടി, രാജീവൻ, ഒ. എം അസീസ്, പി. എം ശ്രീകുമാർ, സജിത്ത് പി. കെ, ജയരാജൻ.കെ എന്നിവർ പ്രസംഗിച്ചു. ഒ. കെ അശോകൻ സ്വാഗതവും പവിത്രൻ കക്കോക്കര നന്ദിയും പറഞ്ഞു.