ബാലുശ്ശേരി:എ.സി.ഷൺമുഖദാസിന്റെ നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് വിതരണം ഇന്ന് ബാലുശ്ശേരിയിൽ നടക്കും. 23-ാമത് കാഷ് അവാർഡ് വിതരണ ചടങ്ങ് ഇന്ന് വൈകീട്ട് 3.30 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ എൻ. സി. പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും, വനം-വന്യജീവി സംരക്ഷണ മന്ത്രി എ. കെ. ശശീന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. അഡ്വ.കെ.എം സചിൻ ദേവ് എം.എൽ.എ മുഖ്യാതിഥിയായാകും. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഷൺമുഖദാസ് അനുസ്മരണ പ്രഭാഷണം നടത്തും. സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും.