 
കോഴിക്കോട്: വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 31ാമത് കേരള സ്റ്റേറ്റ് സീനിയർ വുഷു പുരുഷ-വനിത ചാമ്പ്യൻഷിപ്പിൽ 140 പോയിന്റുകളുമായി കോഴിക്കോട് ജില്ല ഓവറോൾ കിരീടം നേടി. സാൻഷു വിഭാഗത്തിൽ 48 പോയിന്റുമായി മലപ്പുറം ഒന്നാംസ്ഥാനവും 43 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനവും 23 പോയിന്റുമായി തൃശ്ശൂർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തൌലു വിഭാഗത്തിൽ 98 പോയിന്റുമായി കോഴിക്കോട് ഒന്നാംസ്ഥാനവും 54 പോയിന്റുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 32 പോയിന്റുകളുമായി എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 ജില്ലകളിൽ നിന്നായി പുരുഷ,വനിതാ വിഭാഗത്തിൽ 160 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. വൈകീട്ട് എട്ടിന് മത്സരം അവസാനിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ ഉദ്ഘാടനംചെയ്തു. ഉദയൻ എറണാകുളം അദ്ധ്യക്ഷത വഹിച്ചു. ബൈജു തിരുവനന്തപുരം, സെയ്താലി എ.പി കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. കേരള വുഷു അഡ്വൈസറി കമ്മിറ്റി കൺവീനർ ഡോ. ആരിഫ് സി.പി. സ്വാഗതവും ഷറഫുദ്ദീൻ വയനാട് നന്ദിയും പറഞ്ഞു.
.