വളയം: മഞ്ഞപ്പള്ളി തരിശുഭൂമിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമി തങ്ങളൂടേതാണെന്ന് അവകാശപ്പെട്ട് രംഗത്തുള്ള തയ്യിൽ പുനത്തിൽ കുടുംബാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. കുടുംബാംഗങ്ങളെ സ്ഥലത്തിന്റെ രേഖകളെ കുറിച്ചും അവകാശം ലഭിച്ച വഴിയും ഭൂമി അന്യാധീനപ്പെട്ടു പോവാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ചചെയ്തു. ഭൂമി ആക്ഷൻ കമ്മറ്റിക്കോ വളയം ഗ്രാമ പഞ്ചായത്തിനോ വിട്ടു കൊടുക്കില്ലെന്ന് കൂട്ടായ തീരുമാനമെടുത്തു. 1923ൽ ആയഞ്ചേരി കോവിലകത്ത് നിന്ന് തരകായി കിട്ടിയ ഭൂമിയുടെ അവകാശികളായി പുനത്തിൽ, തൈയ്യിൽ കുടുംബങ്ങൾക്ക് 2022 വരെ അവകാശം ഉണ്ടന്നാണ് രേഖയിൽ പറയുന്നു. ഭൂമിക്ക് അവകാശമുന്നയിച്ച് ബിമ്പുള്ള കണ്ടിയിൽ മൂസ്സ ഹാജി കോഴിക്കോട് ജില്ല കോടതിയിൽ നൽകിയ ഹർജിയിൽ ഞങ്ങൾക്ക് അനുകൂല വിധി വന്നിട്ടുണ്ടന്നും എന്നാൽ ഈ വിധിക്കെതിരെ ഈ വ്യക്തി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ മേൽ കേസ്സ് നടന്നുകൊണ്ടിരിക്കുകയാണന്നും കുടുംബങ്ങൾ പറയുന്നു. വിധി എത്രയും പെട്ടന്നുതന്നെ നേടാൻ കോടതിയെ സമീപിക്കാനും , രേഖയില്ലാത്ത ഭൂമി എന്ന് കള്ള പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പൊകാനുമാണ് തീരുമാനം. തയ്യിൽ നാണു അദ്ധ്യക്ഷത വഹിച്ചു. പുനത്തിൽ കുടുംബാംഗത്തിലെ തല മുതിർന്ന കൂനന്റെ വിട മാതയെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ പയിച്ചേൽ കുമാരൻ സ്വാഗതം പറഞ്ഞു.