രാമനാട്ടുകര:ചുള്ളിപ്പറമ്പ് പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും ബോധവത്കരണ ക്ലാസും നടത്തി.ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ബോധവത്കരണ ക്ലാസ് രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർ പി.നിർമ്മൽ , ഡോ.ശശികുമാർ ,എൻ.സി അബൂബക്കർ ,കെ.രമേശൻ എന്നിവർ പ്രസംഗിച്ചു. പുലരി പ്രസിഡൻ്റ് വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.കെ സുധീഷ് കുമാർ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ എം.കെ ബാബു രാജൻ നന്ദിയും പറഞ്ഞു.