കുറ്റ്യാടി: മനുഷ്യനെ നശിപ്പിക്കുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് പുസ്തകവായന ലഹരിയാക്കൂ സന്ദേശത്തിൽ കായക്കൊടി എ.എം.യു.പി സകൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധന റാലി നടത്തി. വിദ്യാർത്ഥികളിൽ വായന ശീലം വളർത്താൻ നടപ്പാക്കുന്ന കതിര്, പദ്ധതിയുടെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ് സംയുക്തമായി നടത്തിയ റാലി പ്രധാനാദ്ധ്യാപിക ടി. സുജാത ഫ്ലാഗ് ഒഫ് ചെയ്തു. കായക്കൊടി ടൗണിൽ നടന്ന സമാപന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാഫിസ് പൊന്നേരി അദ്ധ്യക്ഷനയി. കെ.പി ശൗക്കത്തലി, മാനേജ്മെന്റ് പ്രസിഡന്റ് വി.പി അബദുൽ ലത്തീഫ്, ഹരിത, സുഹറ, എ.എഫ് റിയാസ്, അനന്തു, ബിന്ദു, കെ.മോഹനൻ, സഫരിയ, അൻവർ, അനില എന്നിവർ പ്രസംഗിച്ചു.