logo
ചോമ്പാൽ സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ എ ഇ ഒ എം ആർ വിജയന് നല്കി പ്രകാശനം ചെയ്യുന്നു

വടകര: ചോമ്പാല സബ് ജില്ല കലോത്സവത്തിന്റെ ലോഗോ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം. ആർ. വിജയന് നല്കി പ്രകാശനം ചെയ്തു. ഉപജില്ല സ്കൂൾ കലോത്സവം നവംമ്പർ 9,10,11,12 തിയതികളിൽ അഴിയൂർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ജനറൽ കൺവീനർ ഡോ. പ്രജിത്ത്, പബ്ലിസിറ്റി ചെയർമാൻ സാജിദ് നെല്ലോളി, കൺവീനർ സി.വി. നൗഫൽ, കെ. സജിദ, സി.വി. സ്മിതാ ലക്ഷ്മി. പ്രദീപ് ചോമ്പാല, എൻ.വി. എ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.