കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കുവാൻ നടപടി സ്വീകരിക്കാത്ത ക്ഷേത്രം ട്രസ്റ്റി ബോർഡിന്റെ സമീപനത്തിൽ യോഗം പ്രതിഷേധിച്ചു. ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച പത്തായപ്പുര, ഗസ്റ്റ് ഹൗസ് കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചും, ദേവസ്വം എൽ.പി.സ്കൂളിലെ അദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അന്വേഷണം നടത്തുക, കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂർത്തികരിക്കുക, ആനക്കുളം, വടയന കുളം, ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ എന്നിവ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം മന്ത്രി, മലബാർ ദേവസ്വം ബോർഡ് അധികൃതർ എന്നിവർക്ക് നിവേദനം സമർപ്പിക്കുവാനും,സമിതിയുടെ 40-ാം വാർഷികം സമുചിതമായി ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു. മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗമായി നിയമിതനായ സമിതി ആജീവനാന്ത അംഗവും, മുൻ ഭാരവാഹിയുമായ കെ. ചിന്നനെ സമിതി രക്ഷാധികാരി ഇ.എസ് രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ.ടി.കെ.രാധാകൃഷ്ണൻ, കെ.പി.ചന്ദ്രൻ, എ.സതീശൻ, എൻ.കെ.സുധാകരൻ, കെ.പി.ബാബു, എന്നിവർ പ്രസംഗിച്ചു.പുതിയഭാരവാഹികളായി വി.വി. ബാലൻ (പ്രസിഡന്റ്)പി.വി. രാജൻ (വൈസ് പ്രസിഡന്റ്)വി.വി.സുധാകരൻ (ജന: സെക്രട്ടറി)എൻ.വി. വത്സൻ, പി.വേണു (സെക്രട്ടറിമാർ)വി.കെ.ദാമോദരൻ, എം.ശശീന്ദ്രൻ, എൻ.എം.വിജയൻ, കെ.ബാലചന്ദ്രൻ, പ്രജോദ് .സി.പി, സുധീഷ് കോവിലേരി, പി.രാജൻ, ജയദേവ്. കെ.എസ്, പ്രേമൻ നന്മന, അനൂപ് വി.കെ.(എക്സി : അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.