പേരാമ്പ്ര: എം.എസ്.എഫ് ബാല കേരളം പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട്മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂർ അദ്ധ്യക്ഷത വഹിച്ചു. സൽമാൻ വാല്യക്കോട്, ഷുഐബ് തറമ്മൽ, അൽത്താഫ്, മുഫ്ലിഹ് ബിൻ ഹമീദ്, എൻ.പി അസീസ്, കെ. മുജീബ്, ടി. അസീസ്, ടി. ആസിഫ്, ഷബീർ രയരോത്ത്, സജ്ജാദ് നൊച്ചാട്, ജാസർ, റിഷാദ് ചാലിൽ, അസ്‌ലം കിഴക്കയിൽ, ഉനൈസ്, ആസിഫ് എന്നിവർ പ്രസംഗിച്ചു. സീറ്റ്ഒഴിവ് പേരാമ്പ്ര: പേരാമ്പ്ര സിൽവർ കോളേജിൽ ബി.എ ഇംഗ്ലിഷ്, ബി എസ് സി സൈക്കോളജി, ഫുഡ് ടെക്നോളജി, സുവോളജി, ബി.സി ഏ ,ബി കോം , എം എ ഇംഗ്ലിഷ്, എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എം കോം കോഴ്സുകളിൽ എസ്. സി, എസ്ടി, ഒബിസി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10 ന് കാലത്ത് 10 മണിക്ക് കോളേജ് ഓഫീസിൽ എത്തേണ്ടതാണെന്ന് പ്രൻസിപ്പൽ അറിയിച്ചു.