പാറക്കടവ്: ഉമ്മത്തൂരിൽ നടന്ന പ്രഥമ നാദാപുരം ഉപജില്ലാതല സീനിയർ ബേസ് ബാൾ ചാമ്പ്യൻഷിപ്പിൽ ഉമ്മത്തൂർ എസ്. ഐ. ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ നാദാപുരം ടി. ഐ.എം. ഹയർ സെക്കൻഡറി സ്കൂളിനെയും പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
ചെക്യാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഖാലിദ് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.ടി.അബ്ദുറഹിമാൻ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. കായികാദ്ധ്യാപകൻ പി. അലി, മുഹമ്മദ് നെല്ലാട്ട്, ഇ.സി. അനീസുദ്ദീൻ, ടി.കെ. ജാബിർ എന്നിവർ പ്രസംഗിച്ചു.